മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 15 കോടിരൂപയുടെ മയക്കുമരുന്നുമായി മലയാളിപിടിയില്‍. സാള്‍ട്ടി തോമസിനെയാണ് (44) റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്.

എത്യോപിയയിലെ അഡീസ് അബാബയില്‍നിന്ന് മുംബൈയിലെത്തിയ ഇയാളുടെബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. 1496 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈപ്പറ്റേണ്ടിയിരുന്ന യുഗാണ്‍ഡ സ്വദേശിനി നക്രിജ ആലീസിനെ നവിമുംബൈയിലെ വാഷിയില്‍നിന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *