പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.റഷ്യ, യുക്രെയിൻ സംഘർഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും. റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവർത്തിക്കും.എന്നാൽ, പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമം മോദിയുടെ അജണ്ടയിലില്ലെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാസം മോദി റഷ്യയിലെത്തിയത് യുക്രെയിൻറെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. 45 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. പോളണ്ട് സന്ദര്‍ശനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി യുക്രെയിനിലേക്ക് പോവുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020