കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകാത്ത യുകെ സർക്കാരിന്റെ നടപടി വിവേചനപരമെന്നും ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള നയം സ്വീകരിക്കേണ്ടി വരുമെന്നും ഇന്ത്യ.ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച വാക്സിൻ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ യു.കെയിൽ നിന്ന് വാക്സിനെടുത്തവർക്ക് ഇന്ത്യയും സമാന നിബന്ധനയേർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുകെയുടെ പുതിയ വാക്സീൻ നയം ആ രാജ്യത്തേക്കു യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിൻഗ്ല പറഞ്ഞു.

‘ഇന്ത്യൻ വിദേശകാര്യ മന്ത്രി വിഷയം യുകെ വിദേശകാര്യ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്. വിഷയം ഉടൻ പരിഹരിക്കുമെന്നാണ് എന്നോടു പറഞ്ഞിരിക്കുന്നത്’– ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹർഷ് വർധൻ ശ്രിൻഗ്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *