കുന്ദമംഗലം മിനി സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് കേരളഎൻ.ജി.ഒ. യൂണിയൻ താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സമ്മേളനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അൻവർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ഷീന ടി.സി അദ്ധ്യക്ഷയായി. സെക്രട്ടറി എൻ.ലിനീഷ് പ്രവർത്തന റിപ്പോർട്ടും ജോസ് കുര്യാക്കോസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ഭാരവാഹികൾ
ഷീന ടി.സി ( പ്രസിഡന്റ്)
സെക്രട്ടറി സ: ജനീഷ് ജെ
ട്രഷറർ – കെ.ബി ശ്രീജിത്ത്
വൈസ് പ്രസിഡന്റുമാർ – സ : കെ.രാജൻ, ടി.പി ശിവദാസൻ
ജേ : സെക്രട്ടറിമാർ – ജോസ് കുര്യാക്കോസ് റ്റി. ഒ, അതുല്യ ആർ. കിരൺ