തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഉടന്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കും. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തന്റെ ഇടനിലക്കാരനായാണ് എന്നത് പ്രതിപക്ഷനേതാവിന്റെ ആരോപണമാണ്. എന്നാല്‍ അത് ഞങ്ങളുടെ പാരമ്പര്യമല്ല. കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിന്റെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നല്‍കിയതിനാണ് പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തത്. ഈ മാസം 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.