കുന്ദമംഗലം :കലയും സാംസ്കാരികവും ഉണർത്തുന്ന ആഘോഷമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളോത്സവം നാട്ടിലെ കലാപ്രതിഭകൾക്ക് മികച്ചൊരു വേദിയാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷനായി. കോ-ഓർഡിനേറ്റർ എം.എം. സുധീഷ്, ഗ്രാമപഞ്ചായത്ത് അംഗം നജീബ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ പി.പി. ഷിനിൽ, അനീഷ്, ശ്രീജേഷ്, ദിലീപ് എന്നിവർ സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി സംഗീതം, നൃത്തം, നാടകം, ചിത്രകല തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറും. പഞ്ചായത്തിലെ സ്കൂളുകളിലും യുവജന സംഘടനകളിലും നിന്നുള്ള മത്സരാർത്ഥികൾ സജീവമായി പങ്കെടുക്കും. കലാ-സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുന്ന വലിയൊരു വേദിയായാണ് കേരളോത്സവം മാറുന്നതെന്ന് സംഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *