ഡൽഹി: തെരുവുനായ്ക്കൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. പദ്ധതി നടപ്പിലാക്കാൻ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യത്തിലുടനീളം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് എൻഎച്ച്എഐക്ക് പ്രായോഗികമല്ലെന്നും ഹർജിയിൽ വ്യക്തമാക്കി.
കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങളുടെ ചുമതലയിൽ സ്ഥാപിക്കണമെന്നാണ് എൻഎച്ച്എഐയുടെ ആവശ്യം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
