കോഴിക്കോട്: സ്വര്‍ണ വില ഇന്നും കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,300 രൂപയും പവന് 160 രൂപ വര്‍ധിച്ച് 58,400 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,025 രൂപയായി.

വില കുതിച്ച് കയറിയതോടെ പഴയ സ്വര്‍ണം വിറ്റഴിക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുകയാണ്. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതല്‍. അതേസമയം, വില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ വില്‍പന വൈകിപ്പിക്കുന്നവരുമുണ്ട്.

അന്താരാഷ്ട്ര സ്വര്‍ണവില ട്രായ് ഔണ്‍സിന് 2723 ഡോളറായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 81ലക്ഷം രൂപ കടന്നു. ഡോളറിന് 84.06 ആണ് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *