കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.പി.എൻ.എക്‌സ്. 5570/2023കെ.ടെറ്റ് പരീക്ഷ: ഡിസംബർ രണ്ടുവരെ അപേക്ഷിക്കാംകെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി പരീക്ഷ സെക്രട്ടറി അറിയിച്ചു.പി.എൻ.എക്‌സ്. 5571/2023 നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു: മുഖ്യമന്ത്രിനവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുന്ന വേളയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്‌കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണെ് അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരം പൈവെളിഗെയിൽ തുടങ്ങിയത് മുതൽ ഇതുവരെ ഒരു കേന്ദ്രത്തിൽ പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങൾ കാത്തു നിൽക്കുകയാണ്; അഭിവാദ്യം ചെയ്യുകയാണ്.ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന് ആലോചിക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടുന്നത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാൽ മറ്റ് തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്. ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്. ഇത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും സർക്കാരിനെ സ്നേഹിക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസ്സ് ‘അശ്‌ളീല നാടകമാണ്’എന്ന് ആക്ഷേപിച്ചത് കേട്ടു. ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയാണ് ഇതിലൂടെ അവഹേളിക്കുന്നത്. ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്ന് വാർത്ത നൽകി. ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും രസീതും നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. തിങ്കളാഴ്ച നാലു മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂരിൽ 2554, കല്യാശേരിയിൽ 2468, തളിപ്പറമ്പിൽ 2289, ഇരിക്കൂറിൽ 2496 എന്നിങ്ങനെയാണ് നിവേദനങ്ങളുടെ കണക്ക്.എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം. അതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്‌കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും തുടങ്ങി സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാതയോഗത്തിൽ ഉണ്ടാകുന്നത്.ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗവും ചേരും.പി.എൻ.എക്‌സ്. 5572/2023സിവിൽ സർവീസസ് പരീക്ഷാ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. www.univcsc.comൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ ഫോം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി. ഓഫീസിലും ലഭിക്കും. അപേക്ഷകൾ 24 വരെ സ്വീകരിക്കും.ഫോൺ: 6238657722, 8075203646പി.എൻ.എക്‌സ്. 5573/2023ആറ് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം*ആകെ 172 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. തൃശൂർ എഫ്.എച്ച്.സി. മാടവന 98% സ്‌കോറും കാസർഗോഡ് എഫ്.എച്ച്.സി. ബെള്ളൂർ 87% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.കോട്ടയം എഫ്.എച്ച്.സി. വെളിയന്നൂർ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി. അമരമ്പലം 84% സ്‌കോറും, തൃശൂർ യു.പി.എച്ച്.സി. പോർക്കളങ്ങാട് 92% സ്‌കോറും, കാസർഗോഡ് എഫ്.എച്ച്.സി. ചിറ്റാരിക്കൽ 87% സ്‌കോറും നേടി പുന:അംഗീകാരം നേടി.ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ട്.പി.എൻ.എക്‌സ്. 5574/2023മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: 31 വരെ അപേക്ഷിക്കാം സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പ് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാർക്കും) ,സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 15,000/-രൂപയാണ് സ്കോളര്‍ഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45% മാര്‍ക്കോ അതിലധികം മാർക്കോ നേടിയിരിക്കണം.ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം. scholarship.minoritywelfare.kerala.gov.in എന്നലിങ്കിൽ നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2300524, 0471- 2300523.പി.എൻ.എക്‌സ്. 5575/2023സ്‌പെഷ്യൽ അലോട്ട്‌മെന്റ്പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ടമെന്റും നടത്തും. താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളജ്/കോഴ്‌സ് ഓപ്ഷനുകൾwww.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ 22 ന് വൈകിട്ട് വരെ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ എൻഒസി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് നവംബർ 23 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.പി.എൻ.എക്‌സ്. 5576/2023വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: culturedirectoratec@gmail.com.പി.എൻ.എക്‌സ്. 5577/2023കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾകെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലൊജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471- 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.പി.എൻ.എക്‌സ്. 5578/2023കേരള ഡെന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ് കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.പി.എൻ.എക്‌സ്. 5579/2023–Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb4vX113wK-z-BiU5BenZrsVrjm3cvCOHSTqRgQX%3DVVuhQ%40mail.gmail.com. കുടിവെള്ള വിതരണം മുടങ്ങുംജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നവംബർ 23ന് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപ്പറമ്പ് പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. പരിശീലന പരിപാടികൾനവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 27ന് പെറ്റ് ഡോഗ് മാനേജ്മെന്റ് എന്ന വിഷയത്തിലും 28 ന് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിലും 29 ന് ഇറച്ചിക്കോഴി എന്ന വിഷയത്തിലും പരിശീലന പരിപാടികൾ നടത്തുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04972 763473 ഗതാഗതം നിരോധിച്ചു കൈതപ്പൊയിൽ-കോടഞ്ചേരി -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിംഗ് നടക്കുന്നതിനാൽ കറ്റ്യാട് മുതൽ കോടഞ്ചേരി വരെ ഗതാഗതം പൂർണമായി നവംബർ 23 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കറ്റ്യാട് നിന്നും പുല്ലൂരാംപാറ മലയോര ഹൈവെ വഴി കോടഞ്ചരിക്കും തിരിച്ചും പോകേണ്ടതാണ്. ഇന്റർവ്യൂ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജ്ജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിംങ്ങിൽ നഴ്‌സുമാർക്ക് ഒരു വർഷ കാലാവധിയുള്ള പോസ്റ്റ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇന്റർവ്യൂ നവംബർ 25ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ബി.എസ്.സി നഴ്സിംങ്ങ് ബിരുദവും നഴ്സിംങ്ങ് കൗൺസിൽ റജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ്സ് ഓഫീസിൽ എത്തേണ്ടതാണ്.അപേക്ഷ ക്ഷണിച്ചു അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, എൻ ഐ ഇ എൽ ഐ ടിയുടെ സെർട്ടിഫൈഡ് വെബ് ഡെവലപ്പർ കോഴ്സ് ആരംഭിക്കുന്നു. 30 സീറ്റുള്ള കോഴ്സിലേക്ക് എസ് സി /എസ്ടി / Ews ഗേൾസ് എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്സ് പൂർണ്ണമായും സൗജന്യവും, തൊഴിൽ സാധ്യതയുള്ളതുമാണ്. താത്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി, എസ്എസ്എൽസി ബുക്കിന്റെ കോപ്പി, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.ഫോൺ : 8547005029 , 9495069307 ,04923 241766
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020