നവകേരള സദസ്സ്; കുന്ദമംഗലത്ത് വിളംബര ജാഥ നടത്തി

0

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കുന്ദമംഗലം അങ്ങാടിയിൽ മണ്ഡലം തല വിളംബര ജാഥ നടത്തി. നവംബർ 26 ഞായർ വൈകീട്ട് 3 മണിക്കാണ് കുന്ദമംഗലം മണ്ഡലം തല നവകേരള സദസ്സ് നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും എത്തിച്ചേരുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പി ടി എ റഹീം എംഎൽഎ, എഡിഎം സി മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ അബ്ദുൽ ഗഫൂർ, ഷാജി പുത്തലത്ത്, പി ശാരുതി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, പി കെ പ്രേംനാഥ്, പി ഷൈപ്പു, ഇ വിനോദ് കുമാർ, എം എം സുധീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here