തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉത്തരവിറക്കിയതിന് പിന്നാലെ നടപടി വേഗത്തിലാക്കാൻ ഒരുങ്ങി ആഭ്യന്തരവകുപ്പ്. മുൻ മന്ത്രി വി.അബ്ദുറഹ്മാനെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലനെയും ,മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയും SIT ഉടൻ പ്രതി ചേർത്തേക്കും. പിന്നാലെ തന്നെ അന്വേഷണസംഘം ഇവരുടെ ചോദ്യം ചെയ്യലിലേക്കും കടന്നേക്കും.

മുൻമന്ത്രി വി.അബ്ദുറഹ്മാനെ ഇന്നലെ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം കേസിൽ പ്രതി ചേർക്കുക അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാകും. SIT യുടെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ ഗൗരവമുള്ള കണ്ടെത്തലുകൾ ഉള്ള പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. നിലവിലുള്ള എസ്ഐടി സംഘം തന്നെയാകും തുടർന്നും കേസ് അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *