പത്തനംതിട്ട: ശബരിമലയിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായി പൊലീസിന്റെ കണ്ടെത്തൽ. തീർത്ഥാടകരിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം, വെർച്വൽ ക്യൂ കൂപ്പണുകൾ പ്രിന്റ് എടുത്ത് വിൽപ്പന നടത്തുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ് ബുക്കിംഗ് രീതി നിർത്തലാക്കി സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും.

അതേസമയം, സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുകയാണ്. പുലർച്ചെ മൂന്ന് മണിക്ക് നടതുറന്നത് മുതൽ ഒൻപതിനായിരത്തിലധികം പേർ ദർശനം നടത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ 21 ഇന്ന് മുതൽ ഈ മാസം 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി സ്പോട്ട് ബുക്കിംഗ് എണ്ണവും വർധിപ്പിക്കും.

ശബരിമല തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ.ടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ശരൺ’ മൊബൈൽ ആപ്പ് നിലവിൽ വന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ശബരിമല പാതകളിലെ ഇടത്താവളങ്ങൾ, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവ ഒരൊറ്റ

Leave a Reply

Your email address will not be published. Required fields are marked *