കുന്ദമംഗലം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ,കൂൾ ബാർ , ബേക്കറി എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു.

കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ലാത്തതും, ശരിയായ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ 3 ഭക്ഷണശാലകൾക്ക് പൊതുജനാരോഗ്യനിയമം 2023 പ്രകാരം നോട്ടീസ് നൽകി. കോട് പ നിയമപ്രകാരമുള്ള ബോർഡ് പ്രദർശിപ്പിക്കാത്തതിന് പിഴ ഈടാക്കുകയും ചെയ്തു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, കെ.പി.സജീവൻ, നെൽസൺ.എൻ.എൻ, ദീപിക. പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *