കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുടെയും സത്യപ്രതിജ്ഞ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വരണാധികാരി സരുൺ.കെ മുതിർന്ന അംഗമായ ടി.സി. മുഹമ്മദ് മാസ്റ്റര്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മുതിർന്ന അംഗം പടനിലം ഡിവിഷൻ എ.കെ ഷൗക്കത്തലി, ചെത്തുകടവ് ഡിവിഷൻ സുനിത കുറുമണ്ണിൽ,ചാത്തമംഗലം ഡിവിഷൻ വി.ദീപ,മലയമ്മ ഡിവിഷൻ വി ജ്യോതിക, കട്ടാങ്ങല്‍ ഡിവിഷൻ ഇ.പി. ബാബു, കാരശ്ശേരി ഡിവിഷൻ സുഹൈബ് (കൊച്ചുമോന്‍),കുമാരനല്ലൂര്‍ ഡിവിഷൻ മുനീര്‍ ആലുങ്ങല്‍,പന്നിക്കോട് ഡിവിഷൻ ധന്യ ബാബുരാജ്,കൊടിയത്തൂര്‍ ഡിവിഷൻ, അബ്ദുള്‍ മജീദ്,മാവൂര്‍ ഡിവിഷൻ,വളപ്പില്‍ റസാഖ്,ചെറുപ്പ ഡിവിഷൻ തൊണ്ട്യേരി ഉമ്മര്‍ മാസ്റ്റര്‍,ചെറുകുളത്തൂർ ഡിവിഷൻ
കെ.എം സിന്ധു കണ്ടറംചാലില്‍,പൂവാട്ടുപറമ്പ് ഡിവിഷൻ രാധാഹരിദാസ്,പെരുമണ്ണ ഡിവിഷൻ
ബബിത വിനോദ്,പുത്തൂര്‍മഠം ഡിവിഷൻ എം. സമീറ,പയ്യടി മീത്തല്‍ ഡിവിഷൻ ആബിദ് ആമ്പിലോളി,പൈങ്ങോട്ടുപുറം ഡിവിഷൻ, സി.കെ. ഫസീല,കുന്ദമംഗലം ഡിവിഷൻ
വിനോദ് പടനിലം, പോലൂര്‍ ഡിവിഷൻ ടി.എം ആയിഷ ഫിദ എന്നവർ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ ജിതേഷിനി നന്ദിയും പറഞ്ഞു. തുടർന്ന് ആദ്യ ഭരണസമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് ഹോളിൽ വെച്ച് ചേർന്നു.
