കാസര്‍കോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചു.കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കാസർകോട് കളക്ടറുടെ അപ്രതീക്ഷിതമായ അവധി. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി.വ്യക്തിപരമായ കാരണങ്ങളാലെന്നാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല.

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടര്‍ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് അവര്‍ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ അവരധിയില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *