ഗാസയില്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു. വെടിവെയ്പ്പ്, വ്യോമാക്രമണം, ബോംബാക്രമണം എന്നിവയില്‍ വടക്കന്‍ ഗാസയിലെ ജബാലിയ മുതല്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് വരെ ചോരക്കളമായി മാറി.

ഹമാസിനെ ലക്ഷ്യമിട്ട് ജബാലിയയിലെ അഭയാര്‍ത്ഥി ക്യാംപ് കേന്ദ്രീകരിച്ച ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 പേര്‍. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25, 105 ആയി ഉയര്‍ന്നു. അറുപത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

9000ത്തോളം ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മാത്രമേ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *