കല്‍പറ്റ: കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പൂതാടി കോട്ടവയല്‍ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറില്‍ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയതിനാണ് സുജ്ഞാനയ്‌ക്കെതിരെ കേസ് ചുമത്തിയത്.

കഴിഞ്ഞയാഴ്ച കല്‍പറ്റ പോക്‌സോ കോടതിയില്‍ കീഴടങ്ങിയ സുരേഷ് റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ദമ്പതികള്‍ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പരാതിപ്പെട്ടാല്‍ ഫോണില്‍ പകര്‍ത്തിയ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *