ട്രെയിന്‍ യാത്രക്കിടെ ഭാരതപുഴയിലേക്ക് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് നെയ്യാറ്റിൻകരസ്വദേശി വിനോദ് കുമാറിന്‍റെ (48) മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വെ മേല്‍പാലത്തിന് മുകളില്‍ വെച്ചാണ് സംഭവം. നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിന്‍ മേല്‍പാലത്തിന് മുകളിലൂടെ പോകുന്നതിനിടെ വിനോദ് ഭാരത പുഴയിലേക്ക് ചാടുകയായിരുന്നു.ഉടൻ തന്നെ സഹയാത്രികരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതിനാണ് മൃതേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *