കല്‍പറ്റ: വന്യമൃഗങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഈ തുക മുഴുവന്‍ കേന്ദ്ര വിഹിതമാണ്. സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ തുക വര്‍ധിപ്പിക്കാമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

വന്യജീവി ആക്രമണം സംബന്ധിച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് വയനാട് സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കേന്ദ്രമന്ത്രി അറിയിച്ചത്.

പുല്‍പള്ളിയില്‍ അടുത്തിടെയുണ്ടായ മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *