രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥമെന്ന് ആക്കണമെന്ന ആവശ്യവുമായി ഹിന്ദു സേന. ആവശ്യമുന്നയിച്ച് കൊണ്ട് ഹിന്ദു സേന ലഫ്റ്റനൻ്റ് ഗവർണർക്ക് കത്തയച്ചു.

ഡൽഹി പാണ്ഡവരുടെ രാജധാനി ആയിരുന്നെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്കയച്ച കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *