
സ്വര്‍ണവില വൻ കുതിപ്പിൽ. ഇന്ന് ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ ഒരു പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.