കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക ആരോപിച്ചാണ് എം എൽ എ സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എം എൽ എ പൂട്ടിയതോടെ സെലക്ഷനെത്തിയ നൂറിലധികം കുട്ടികൾ ഒരു മണിക്കൂറോളം ഗേറ്റിന് പുറത്ത് നിൽക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തികോർപറേഷൻ കൗൺസിലർമാർ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത് തുറന്നുകൊടുത്തു.
വാടക കൃത്യമായി നൽകിയിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലും പി.വി.ശ്രീനിജൻ എംഎൽഎയുടെ നടപടിയെ തള്ളിപ്പറഞ്ഞു. അതേസമയം, അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എംഎൽഎ പറഞ്ഞു.