കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി മന്ത്രി പി രാജീവ്. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനങ്ങൾ, പുതിയ ലൈറ്റിങ് സംവിധാനം തുടങ്ങിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തതായി മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രി പി രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൻ്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതും മികച്ചതുമാണ്. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും മികച്ച വിമാന അറ്റകുറ്റിപ്പണി കേന്ദ്രമാണ് സിയാലിലേത് എന്നാണ് സി.ഐ.എസ്.എൽ ഹാംഗറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി പറയുന്നത്. ഇവിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്‌ളൈനാസിന് കൈമാറി. ഇപ്പോൾ തന്നെ മുന്നോറോളം പേർ ജോലി ചെയ്യുന്ന ഹാംഗർ സർക്കാരിന്റെ വ്യവസായ നയത്തിൽ മുൻഗണനാ വ്യവസായ മേഖലയിൽ വരുന്നതിനാൽ തീർച്ചയായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കിളും ഇന്നലെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഒപ്പം ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *