തൃശൂര്‍: തൃശ്ശൂരില്‍ 330 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, വെസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. കാറില്‍ എംഡിഎംഎ കടത്തുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി നജീബ് ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.
അതേസമയം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍ പുറത്തിറങ്ങി. മേയ് 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.