തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന് നല്കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കെ. സുധാകരന്, ശോഭാ സുരേന്ദ്രന്, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ജയരാജന്റെ പരാതി. ഡി.ജി.പിക്ക് നല്കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്നുമായിരുന്നു ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറും വെളിപ്പെടുത്തിയത്.
