കുറ്റിക്കാട്ടൂർ: കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിൽ കുറ്റിക്കാട്ടൂരിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ വിഷയത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ആവശ്യപ്പെട്ടു. മരണപ്പെട്ട റിജാസിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടയുടെ തൂണിൽ ഷോക്ക് ഉണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നും നാട്ടുകാരും കെട്ടിട ഉടമയും രേഖാമൂലം നിരവധി തവണ പരാതിപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ നിസ്സംഗത പാലിച്ചതാണ് മരണത്തിന് കാരണമായത് . ദിവസങ്ങൾ മുമ്പേ തൂണിൽ ഷോക്കുള്ള വിവരം വൈദ്യുതി ബോർഡിൽ പരാതിപ്പെട്ടിട്ടും വൈദ്യുതി ജീവനക്കാർ വന്നുനോക്കിയതല്ലാതെ പ്രശ്നംപരിഹരിക്കാതെ തിരിച്ചു പോവുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരണശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അൻവർ സാദത്ത്, മണ്ഡലം പ്രസിഡൻ്റ് ഉമർ കുന്നമംഗലം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി പി ഷാഹുൽ ഹമീദ്, മുസ്‌ലിഹ് പെരിങ്ങൊളം എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *