
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന തൊഴിൽമേളയുടെ ഭാഗമായി ജില്ലയിൽ 27ന് ‘സ്പെക്ട്രം ജോബ് ഫെയർ 2025’ കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ നടക്കും. രാവിലെ 10ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐകളിൽ നിന്ന് വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കും നിലവിലെ സീനിയർ ബാച്ച് ട്രെയിനികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും ഉദ്യോഗാർത്ഥികളും ഡി.ഡബ്ല്യു.എം.എസ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്യണം. ജോബ് ഫെയർ നടക്കുന്ന ദിവസം രാവിലെ ഒമ്പതിന് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇ.കെ. മുഹമ്മദ് അഷറഫ്, കെ.പി. ഷാജു, രമേശ്, ഇ.ജി. സുധീർ, ടി.എസ്. ഹിത, ഇ.പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.