ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. ഓടകളിലും തോടുകളിലും പൊതു ഇടങ്ങളിലും മാലിന്യക്കൂനകളാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ ഓടകൾ നിറഞ്ഞ് മാലിന്യം റോഡിലെത്തിയപ്പോൾ പലയിടത്തും കാൽനട ദുസ്സഹമായി. വെള്ളക്കെട്ട് വേറെയും. മഴ തുടങ്ങും മുമ്പേ ശുചീകരണം നടക്കേണ്ടത്. എന്നാൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രാഥമിക നടപടികൾ പോലും പൂർത്തിയായില്ല. ചില പഞ്ചായത്തുകളിൽ വാർഡ് തല കമ്മിറ്റികൾ കൂടിയിട്ടെയുള്ളു. കോർപ്പറേഷനിലെ ചുരുക്കംചില വാർഡുകളിൽ ശുചീകരണം ആരംഭിച്ചു. അതും കാലവർഷത്തിന് മുമ്പ് പൂർത്തിയാകുമെന്ന് ഉറപ്പില്ല. ഫണ്ട് ലഭ്യതയിലെ കാലതാമസമാണ് ശുചീകരണം വെെകാൻ കാരണമായി പറയുന്നത്. കോർപ്പറേഷൻ ഓരോ വാർഡുകൾക്കും 75000 രൂപ മുതലാണ് മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചത്. എന്നാൽ ചില വാർഡുകൾക്ക് ഈ തുക മതിയാവില്ലെന്ന പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *