ഗതാഗത കുരുക്കിൽ വലയുന്ന പെരിങ്ങൊളം കുന്ദമംഗലം പ്രദേശങ്ങളിലെ ആളുകൾക്ക് ആശ്വാസ വാർത്ത. പെരിങ്ങൊളം മിൽമയുടെ മുൻഭാഗത്ത് നിന്നും സി ഡബ്ള്യു ആർ ഡി എം റോഡിലേക്ക് ബൈപാസ് എത്തുന്നു. നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീമിന്റെ നേതൃത്വത്തിൽ സാധ്യത പഠന സംഘം സ്ഥലം സന്ദർശിച്ചു.പെരിങ്ങൊളം അങ്ങാടി തൊടാതെ മിൽമയുടെ മുൻഭാഗത്ത് നിന്നും ആരംഭിച്ച് സി ഡബ്ള്യു ആർ ഡി എം ഭാഗത്തേക്ക് പോകുന്ന ഈ റോഡ് ഗതാഗത കുരുക്ക് ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ

ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ,അസിസ്റ്റന്റ് എഞ്ചിനീയർ പ്രസാദ് സി ടി,ഓവർസിയർ അമൃത വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്. നേരത്തെ തന്നെ ജനശബ്ദം ഇത്തരം ഒരു റോഡിന്റെ ആവശ്യകതയെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.കുറ്റിക്കാട്ടൂർ ഭാഗത്ത് നിന്നും കുന്ദമംഗലത്ത് നിന്നും വാരട്ട്യാകലിൽ നിന്നുമെല്ലാം വരുന്ന വാഹനങ്ങൾ ഉണ്ടക്കുന്ന കുരുക്ക് എല്ലാ യാത്രക്കാരിലും പ്രയാസമുണ്ടാക്കുന്നതാണ് ഇത്തരത്തിൽ ഒരു ബെപാസ് നിർമാണം കൊണ്ട് ഗതാഗത കുരുക്ക് ഏറെ കുറെ അയയും.

കുന്ദമംഗലം വഴി പോകുന്ന യാത്രികർക്ക് ആശ്വാസമെന്നോണമാണ് വരട്ട്യാക്കൽ സി ഡബ്ല്യൂ ആർ ഡി എം റോഡ് വന്നത്.ഈ റോഡ് തുറന്ന് കൊടുത്തതോട് കൂടി കുന്ദമംഗലത്തെയും പെരിങ്ങൊളം ഭാഗങ്ങളിലേക്കുമുള്ള കുരുക്ക് കുറച്ചൊന്ന് അയഞ്ഞ മട്ടാണ്.എന്നാൽ ഈ കുരുക്ക് പൂർണമായി അഴിക്കാൻ പെരിങ്ങൊളം ടൗൺ തൊടാതെ സി ഡബ്ല്യൂ ആർ ഡി എം റോഡിലേക്ക് ഒരു പുതിയ ബൈ പാസ് എത്തുകയാണെങ്കിൽ ഈ വഴി മുക്കം താമരശ്ശേരി യിലേക്കും പോകുന്ന ആളുക്കൾക്ക് എളുപ്പം എത്താനാകും.ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി തെക്കേ മേലേടത്ത് റോഡിൽ നിന്നും സി ഡബ്ള്യു ആർ ഡി എം റോഡിലേക്ക് എന്ന രീതിയിലായിരിക്കും ബെപാസ് വരിക

Leave a Reply

Your email address will not be published. Required fields are marked *