കുന്ദമംഗലത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം. വയനാട് റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു പോയി. സിന്ധു തിയേറ്ററിന് മുന്‍ഭാഗത്താണ് സംഭവം. കൊല്ലത്ത് നിന്ന് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയറാണ് തെറിച്ചത്. ആപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തെറിച്ചു പോയ ടയര്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള മുത്തൂറ്റ് ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പതിച്ചത്. കെട്ടിടത്തിന്റെ ഷട്ടറിനും ചുമരിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സമീപം കോഴിയെ കയറ്റി കൊണ്ടു വന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവം. പാലക്കാട് നിന്നും മുക്കത്തേക്ക് കോഴിയെ കയറ്റി കൊണ്ടു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൂമംഗലം അഷ്‌റഫിന്റെ വീടിന്റെ മതിലിലിടിച്ചാണ് ലോറി മറിഞ്ഞത്. തുടര്‍ന്ന് കോഴികളെ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *