വിമാനത്താവളത്തിലെത്തുന്നതിന് വളരെ നേരത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തി ബോയിംഗ് 737 വിമാനം. പിന്നാലെ അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക് അടുത്തുള്ള യൂകോൺ നഗരത്തിന് മുകളിലൂടെ വിമാനം വളരെ താഴ്ന്ന് പറന്നത്. സൌത്ത് വെസ്റ്റ് എയർലൈനിന്റെ 4069 എന്ന വിമാനമാണ് അപകടകരമായ രീതിയിൽ താഴ്ന്ന് പറന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിനും യൂകോൺ നഗരവാസികൾക്കും ഒരു പോലെ ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലാസ് വേഗാസിൽ നിന്ന് ഒക്കലഹോമയിലെ വിൽ റോജേഴ്സ് വേൾഡ് വിമാനത്താവളത്തിലേക്കായിരുന്നു സൌത്ത് വെസ്റ്റ് എയർലൈനിന്റെ ബോയിംഗ് 737 വിമാനം യാത്ര തിരിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്തുന്നതിനും സാധാരണ നിലയിൽ ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനും മുൻപേ വിമാനം താഴ്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. യൂകോൺ നഗരത്തിന്റെ വെറും 525 അടി ഉയരത്തിലൂടെയാണ് വിമാനം പറന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട എയർ ട്രാഫിക് കൺട്രോൾ വിഭാഗം വിമാനം 3000 അടിയിലേക്ക് ഉയർത്താൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ലാതെ സുരക്ഷിതമായ ലാൻഡ് ചെയ്തെങ്കിലും സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനുള്ളത്.അപകടമൊന്നുമുണ്ടായില്ലെങ്കിലും പെട്ടന്ന് വിമാനം നഗരത്തിന്റെ മുകളിലേക്ക് വീഴുന്നുവെന്ന ആശങ്കയാണ് ആളുകൾക്ക് ഉണ്ടായത്. നഗരവാസികളിലെ പലരും വിമാനത്തിന്റെ ശബ്ദം കേട്ട് ഭയന്ന് ഉണരുന്ന സാഹചര്യവുമുണ്ടായി. അസാധാരണമായ രീതിയിൽ വിമാനത്തിന്റെ യാത്രാപാതയിലുണ്ടായ വ്യതിയാനത്തിന്റെ കാരണമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷിക്കുന്നത്. ഏപ്രിൽ മാസത്തിൽ മറ്റൊരു ബോയിംഗ് 737 വിമാനം ഹവായിക്ക് സമീപത്ത് വച്ച് 4000 അടി ഉയരത്തിൽ നിന്ന് വളരെ താഴ്ന്ന് പറന്നിരുന്നു. ഹോണോലുലുവിഷ നിന്ന് ലിഹ്വേയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഈ സംഭവം.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020