ഇറാൻ ദൗത്യം വിജയമെന്ന് യു യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം എന്നും ഇറാൻ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കിൽ ഭാവി ആക്രമണങ്ങൾ ഇതിനേക്കാൾ കടുത്തതായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാൻ ഒരു ‘ടീമായി’ പ്രവർത്തിച്ചുവെന്നും ബോംബിട്ട ശേഷം യുദ്ധ വിമാനങ്ങൾ തിരികെയെത്തിയെന്നും ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി.ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പുതിയ ആക്രമണങ്ങളുണ്ടാകും. ചെയ്തത് യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിനെയും ഇസ്രയേലി സൈന്യത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്‍റെയും ട്രംപിന്‍റെയും നിലപാട് ഇതാണ്. സമാധാനത്തിനായിയുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ആയുധങ്ങളെ ട്രംപ് നിഷേധിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയെന്നും നെതന്യാഹു പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് ട്രംപും ഞാനും എപ്പോഴും പറയാറുണ്ട്. ആദ്യം ശക്തികാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് രാത്രി ട്രംപ് ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇസ്രയേലിലെ ജനങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. അമേരിക്കയേയും ഇസ്രയേലിനേയും ഞങ്ങളുടെ അചഞ്ചലമായ സഖ്യത്തെയും തകര്‍ക്കാനാകാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ – നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *