തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻ.എസ്.കെ ട്വന്റി-20 ക്രിക്കറ്റ് ട്രോഫിയുടെ നാലാം സീസൺ മത്സരങ്ങൾ ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കും. ടൂർണമെന്റിൽ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.​

ഗ്രൂപ്പ് എ മത്സരങ്ങൾ തിരുവനന്തപുരം തുമ്പയിലെ കെസിഎ–സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും, ഗ്രൂപ്പ് ബി മത്സരങ്ങൾ തിരുവനന്തപുരം മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലും, ഗ്രൂപ്പ് സി മത്സരങ്ങൾ ആലപ്പുഴയിലെ കെസിഎ എസ്.ഡി. കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക.

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ, പപത്തനംതിട്ട, കാസർകോട്, കോട്ടയം ടീമുകൾ ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും. കമ്പൈൻഡ് ഇലവൻ, പാലക്കാട്, വയനാട്, ആലപ്പുഴ, മലപ്പുറം ടീമുകൾ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ലീഗ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ജൂലൈ 2ന് സെമിഫൈനൽ മത്സരങ്ങളും ജൂലൈ 3ന് ഫൈനൽ മത്സരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *