തിരുവനന്തപുരം: പ്ലീഡര്‍മാരെ നിയമിച്ചതില്‍ സര്‍ക്കാര്‍ നിലപാട് കെഎസ്യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാന്‍ അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആര്‍ക്ക് വേണമെങ്കിലും വന്നു കാണാം. ആര്‍ക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജില്‍ താന്‍ അലോഷിയെ കണ്ടിരുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്യുവിനെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. ഡോ. റാമിന്റെ അറസ്റ്റില്‍ വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് പുതിയ സംഘത്തെ നിയോഗിച്ചത്. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. ചില കാര്യത്തില്‍ തീരുമാനം ആകാനുണ്ട്. കൂടിക്കാഴ്ച നടത്തില്ലെന്നാണ് വാര്‍ത്ത പുറത്തുവന്നത്. കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നു. മലബാര്‍ സിമന്റും ടാറ്റായും കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി ചില കാര്യങ്ങളില്‍ ധാരണയാവാനുണ്ട്. 10,000 കോടിയുടെ ഇന്‍വെസ്റ്റ്മെന്റ് ആണ് പ്രതീക്ഷിക്കുന്നത് എന്നും സതീശന്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പൊലീസ് ഇന്നലെ നടത്തിയത് നരനായാട്ടാണ്. വളരെ മോശമായ രീതിയിലാണ് കേരളത്തിലെ മന്ത്രിമാരോട് അടക്കം പൊലീസ് പെരുമാറിയത്. വിദ്യാര്‍ഥികളോട് ക്രൂരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ നടന്നത് നരനായാട്ടാണ്. കേരളത്തിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *