മഹാരാഷ്ട്രയിലെ പാല്‍ഘറിൽ 17 വയസുകാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പരോലെ സ്വദേശി സോണാലി ഗോഗ്ര (35) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയക്കുന്നതായി മകന്‍ കണ്ടു. ഇതുകണ്ട് പ്രകോപിതനായ മകന്‍ കോടാലിയെടുത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 35 വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി മകന്‍ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് മാണ്ട്‍വി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അശോക് കാംബ്ലെ പറഞ്ഞു.കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയ 17 വയസുകാരനെ കണ്ടെത്തിനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *