മുക്കത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി .മുക്കം മുത്തേരിയിലാണ് സംഭവം. ഇന്നലെയാണ് മുസ്തഫ എന്നയാൾ ഭാര്യയെ വെട്ടി പരിക്കേല്പിച്ചത്.മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.അക്രമത്തിനു ശേഷം മുസ്തഫ ഓടി രക്ഷപെട്ടു.പിന്നീട് കാഞ്ഞിരമൂഴി ഗ്രൗണ്ടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിലാണ് മുസ്തഫയെ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *