തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.
മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്.8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും.