ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഓഫർ വിൽപനയിൽ ഐഫോൺ 13 (128 ജിബി) 47,990 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 13ന് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. എക്സ്ചേഞ്ച് ഓഫറുകളൊന്നുമില്ലാതെയാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഐഫോൺ 13 ലഭ്യമാകുന്നത്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രായിരിക്കും ഈ ഓഫറിൽ ഫോൺ ലഭ്യമാകുക. അതിനുശേഷം 55000 രൂപയായിരിക്കും വില. ബിഗ് ബില്യൺ ഡേയ്സ് ഔദ്യോഗികമായി നാളെ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ പ്ലസ് അംഗങ്ങൾക്ക് ഇന്നുമുതൽ ഓഫർ വിൽപനയിൽ പങ്കെടുക്കാം.

ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും ഡിമാൻഡുള്ള മോഡലാണ് ഐഫോൺ 13 (128GB). ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിന് ഉടനീളം 47,990 രൂപയ്ക്ക് ഐഫോൺ 13 ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഓഫർ പൂർണമായി പ്രയോജനപ്പെടുത്താൻ ബാങ്ക് ക്യാഷ്ബാക്കിനൊപ്പം എക്സ്ചേഞ്ച് ഓഫറുകളും തിരഞ്ഞെടുക്കാം.

ഐഫോൺ 14 ലോഞ്ച് ചെയ്തതിന് ശേഷം, ഐഫോൺ 13-നുള്ള വർദ്ധിച്ച ഡിമാൻഡ് പ്രതീക്ഷിച്ചിരുന്നു, കാരണം ഐഫോൺ 14 രൂപകൽപ്പനയിലും സവിശേഷതകളിലും ഐഫോൺ 13 ന് സമാനമാണ്. വാസ്തവത്തിൽ, iPhone 13 ഉം iPhone 14 ഉം ഒരേ A15 ബയോണിക് ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു, ബാറ്ററി ലൈഫ് ഒരുപോലെയാണ്. ഐഫോൺ 13 നേക്കാൾ മികവേറിയ ക്യാമറയാണ് ആപ്പിൾ ഐഫോൺ 14-ൽ നൽകിയിരിക്കുന്നത്. ഇതാണ് ഇരു ഫോണുകളും തമ്മിൽ പ്രകടമായ വ്യത്യാസം.

\

Leave a Reply

Your email address will not be published. Required fields are marked *