കോഴിക്കോട്: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസിൽ വലിയപറമ്പിൽ വി പി സുരഷ് കുമാർ(61) ആണ് മരിച്ചത്. സൈലം സ്കൂൾ ബസ് ഡ്രൈവറാണ് സുരേഷ്. ഞാറാഴ്ച വൈകിട്ട് 3.30 ന് മലാപ്പറമ്പ് ജംഗ്‌ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടനെ പ്രാഥമിക ചികിത്സക്കായി ഇഖ്റ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും മരണം സംഭവിക്കുകയുമായിരുന്നു.

കെ എസ് ആർ ടി സി, കെ ടി,സി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കുന്ദമംഗലം സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവ പ്രവർത്തകനായിരുന്നു.

പരേതനായ വലിയപറമ്പിൽ കൃഷ്ണന്റെയും ശ്രീമതി അമ്മയുടെ മകനാണ്.
ഭാര്യ- സുമാലിനി.
മക്കൾ- സൂര്യ, ശ്രുതി
മരുമക്കൾ- സജിത്ത് മഞ്ചേരി( എം. എസ് .പി).വിനോദ് (ചെമ്മാട് )
സഹോദരങ്ങൾ- പുഷപ്പ, ചന്ദ്രി, മാലതി, സുജ,എം പരേതനായ ശശീന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *