കേരളത്തിലെ ഏറ്റവും നല്ല അക്ഷയ സെന്റർ ആയി കേരള ഗവൺമെന്റ് തിരഞ്ഞെടുത്ത ചാത്തമംഗലം അക്ഷയ സെന്ററിന്റെ സംരംഭകൻ വി പി രാജേഷിനെ കേരള പ്രവാസി സംഘം ചാത്തമംഗലം മേഖലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഒളിക്കൽ ഗഫൂർ വി പി രാജേഷിന് മൊമെന്റോ നൽകി, ചടങ്ങിൽ മേഖലാ സെക്രട്ടറി റഷീദ് പാലാട്ടുമ്മൽ സ്വാഗതം പറഞ്ഞു.
മേഖല പ്രസിഡണ്ട് അഭിലാഷ്,കെ,സി, അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീസ സുനിൽകുമാർ, വായനശാല പ്രസിഡണ്ട് വി മനോജ് കുമാർ, സമിതി സെക്രട്ടറി, കെ പ്രജീഷ് കുമാർ, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വിനോദ് കുമാർ, എം. വി, ഷാജു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വി പി രാജേഷ് മറുപടി പ്രസംഗം നടത്തി, ചടങ്ങിന് ഹാരിസ്,പി നന്ദി പറഞ്ഞു.
