നിലമ്പൂര്‍: പഠനത്തോടൊപ്പം കലാ, കായിക രംഗത്തും മാനവേദന്‍ സ്‌കൂള്‍ മാതൃകയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മാനവേദന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന മാനവേദന്‍ സ്‌കൂളിന്റെ വികസനത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി.
നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ക്കറിയ കിനാതോപ്പില്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മിമിക്രി താരം ബാറോസ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ അനില്‍ പീറ്റര്‍, റുഖിയ (വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍), ഹെഡ്മാസ്റ്റര്‍ എ.എം അബ്ദുറിമാന്‍, പി.ടി.എ പ്രസിഡന്റ് മുജീബ് പാറപ്പുറം, എസ്.എം.സി ചെയര്‍മാന്‍ കോയ കടവത്ത്, എം.ടി.എ പ്രസിഡന്റ് റംസീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
