കാമുകൻ ആവശ്യപ്പെട്ടതിന് പിന്നാലെ തടി കൂട്ടിയ മോഡലിന് കാമുക നിൽ നിന്നുണ്ടായത് ദുരനുഭവം.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള സെങ് എന്ന് പേരുള്ള മോഡലാണ് തന്റെ ദുരനുഭവം സമൂ ഹ മാധ്യമ ത്തിൽ പങ്കു വെച്ചത്.
വെയ് എന്ന് പേരുള്ള കാമുകന്റെ സന്തോഷത്തിനായി 35 കിലോ ശരീരഭാരമാണ്‌ സെങ് കൂട്ടിയത്. തടി കൂടിയതോടെ വെയ്, സെങ്ങിനെ . ഉപേക്ഷിച്ചു.
മോഡലിങ്ങില്‍ കരിയര്‍ കെട്ടിപ്പടുത്ത സെങ് മോഡലിങ് ഏജന്‍സിയുടെ ആവശ്യപ്രകാരം 50 കിലോ ഭാരമാണ് നിലനിര്‍ത്തിയിരുന്നത്. തടി കൂടിയതോടെ ഏജൻസിയും തഴഞ്ഞു. മെലിഞ്ഞ പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും ശരീരത്തിന് വണ്ണം കൂട്ടിയാല്‍ വിവാഹം ചെയ്യാമെന്നും വെയ്, സെങ്ങിന് വാഗ്ദാനം നല്‍കിയിരുന്നു
ഇതാണ് തടി കൂട്ടാൻ സെങ്ങിനെ പ്രേരിപ്പിച്ചത്.
ഒരൊറ്റ മാസത്തിനുള്ളില്‍ 35 കിലോ ഭാരമാണ് സെങ് കൂട്ടിയത്. . വണ്ണം കൂട്ടിയത് ആര്‍ക്കുവേണ്ടിയാണോ…
അദ്ദേഹവും തന്നെ ഉപേക്ഷിച്ചെന്ന് പറഞ്ഞാണ് യുവതിയുടെ പോസ്റ്റ് .

വെയുമാമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി പങ്കുവെച്ചിട്ടുണ്ട്. അതില്‍ വണ്ണമുള്ള സ്ത്രീകളെയാണ് തനിക്ക് ഇഷ്ടമെന്ന് വെയ് പറയുന്നുണ്ട്. തന്റെ മുന്‍…
മുന്‍കാമുകിമാരെല്ലാം വണ്ണമുള്ളവരായിരുന്നെന്നും വെയ് ചാറ്റില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *