കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ജാമ്യം തുടരും. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അം​ഗീകരിച്ചത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയില്‍ സിദ്ദീഖ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറി, പഴയ ഫോണുകള്‍ കൈയില്‍ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *