താമരശേരി: കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറയിൽ ഫ്രഷ് കട്ടിന്‍റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മുതൽ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് എൻജിനുകൾപോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരിൽനിന്നുണ്ടായത്. കർശന നടപടി പൊലീസ് സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. റൂറൽ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുൾപ്പടെ 16ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റുവെന്നും ഡിഐജി പറഞ്ഞു.

അതേസമയം കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടയിലുണ്ടായ സംഘർഷത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അമ്പായത്തോട്ടിലെ അറവുമാലിന്യ പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം നാലുമണിയോടെയാണ് സംഘർശത്തിലേക്ക് നീങ്ങിയത് നിരവധി സമരക്കാർക്കും എസ്പിയുൾപ്പെടെ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട് ഇതിനിടെ ഒരു സംഘം ആളുകൾ നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്ലാൻ്റിന് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

സമാധാനപരമായ നാട്ടുകാരുടെ നിലനിൽ നടന്നുവരുന്ന സമരം സംഘർഷത്തിലേക്കെത്താ നിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു
. തീർത്തും അപലവനിയമായ സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് സർക്കാറിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് യുഡിഎഫും എസ്ഡിപിഐയും നടത്തുന്നത്. ബുധനാഴ്ച രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ഹർത്താലിൽ എൽഡിഎഫ് പങ്കെടുക്കിലെന്നും നേതാക്കൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *