തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. സമിതിയിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപകരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല.

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമതി രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ വകുപ്പ് സെക്രട്ടറിയാകും സമിതി കൺവീനർ. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *