മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു.പാണക്കാട്ടെ തന്‍റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു.യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ചിലര്‍ പറയുന്നത് വിഭാഗീയതയ്ക്കും ഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുന്നു എന്നാണ്. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ‘ഒ’യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ ‘യു’ ആണ് വേണ്ടത്.- അദ്ദേഹം പറഞ്ഞു. പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എംപിയും തരൂരിനൊപ്പമുണ്ട്.ഞായറാഴ്ചയാണ് തരൂരിന്റെ മലബാർ പര്യടനം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നതോടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് പ്രസ്താവനകൾ വിലക്കിയിരുന്നു.തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചില്ലെന്നു വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *