തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ ഗുണപരമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുനമ്പം വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലിന് സെക്രട്ടേറിയറ്റില്‍ ചേരാനിരിക്കുകയാണ്. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. ഭൂമിതര്‍ക്കത്തില്‍ സമവായ നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

അതിനിടെ, മുനമ്പം വിഷയത്തില്‍ ഫാറൂഖ് കോളജ് മാനേജ്മെന്റ് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ ഡിസംബര്‍ ആറിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *