ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ കഞ്ചാവുമായി പിടിയിലായി. യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായ ഷമീറാണ് പിടിയിലായത്. പതിനൊന്ന് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.

ചേർത്തല പൂച്ചാക്കൽ മാക്കേക്കടവിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ ഇവരെ പിടികൂടിയത്. ഷാനിമോൾ ഉസ്മാൻ്റെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ നേതാവാണ് ഷമീർ. അറസ്റ്റിലായ ഷമീർ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷമീർ വർഷങ്ങൾക്ക് മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ നിലവിൽ ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *