ഇ. എം. രാധയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ മകളും, കേരള വനിതാ കമ്മീഷൻ മുൻ അംഗവുമായ ശ്രീമതി ഇ. എം. രാധയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ പോസ്റ്റിൽ കുറിച്ചു.
ഈ ദുഃഖസമയത്ത് അവരുടെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു
