രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായി നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കി.കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ ചടങ്ങും മാറ്റിയ വിവരം ജസീന്ത പ്രഖ്യാപിച്ചത്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്ന എന്റെ ജനതയോടൊപ്പം ഞാനും ചേരുകയാണെന്ന് ആര്‍ഡന്‍ പറഞ്ഞു.
ജസീന്ത പങ്കാളി ക്ലാര്‍ക്ക് ഗേഫോഡും വിവാഹ തീയ്യതി എന്നാണ് പ്രഖ്യാപിച്ചിരുന്നില്ല. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്.ന്യൂസീലൻഡിൽ ബന്ധുവിന്റെ വിവാഹത്തിനു പോയ ഒരു കുടുംബത്തിലെ 9 പേർക്കും അവർ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

ന്യൂസിലാന്‍ഡിലെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലര്‍ക്കും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു, ജസീന്ത പറഞ്ഞു.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍.

Leave a Reply

Your email address will not be published. Required fields are marked *